April 25, 2026

ഞാറ്റുവേല ചന്ത നടത്തി

0
IMG-20220705-WA00532.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി : പുല്‍പ്പള്ളി കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും പഞ്ചായത്ത്തല ഉദ്ഘാടനം പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുരുമുളക് കൃഷിയിലെ രോഗകീടനിയന്ത്രണങ്ങളെക്കുറിച്ച് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ജൂലി എലിസബത്ത്, ഡോ. രാജന്‍ എന്നിവര്‍ ക്ലാസെടുത്തു. കൃഷി ഓഫീസര്‍ അനു ജോര്‍ജ് പദ്ധതി വിശദീകരിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന വിള ഇന്‍ഷുറന്‍സ് ക്യാമ്പയിനും സംഘടിപ്പിച്ചു. കാര്‍ഷികവികസന സമിതി അംഗങ്ങളായ ബെന്നി കുറുമ്പാലക്കാട്ട്, വില്‍സണ്‍ നെടുംകൊമ്പില്‍, വീട്ടിമൂല പാടശേഖരസമിതി സെക്രട്ടറി ബേബി കൈനിക്കുടി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *