November 11, 2026

മാനന്തവാടി പുഴയിലെ തലയില്ലാത്ത മൃതദേഹം; തൂങ്ങി മരിച്ച പുരുഷൻ്റെതാണന്ന് നിഗമനം

0
IMG-20220706-WA00262.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചങ്ങാടകടവ് പാലത്തിനടിയിൽ കണ്ട കയറും മറ്റ് സൂചനകളും തൂങ്ങി മരണമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഏറെ ആശങ്ക സൃഷ്ടിച്ച തലയില്ലാതെ പുരുഷൻ്റെ മൃതദേഹം കൂടുതൽ സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. പുഴു അരിച്ച നിലയിലായ മ്യതദേഹം മറ്റ് നടപടി ക്രമങ്ങൾക്കായി കൊണ്ട് പോകും .അറുത്ത് പോയ തലക്കായി ഉള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുകയാണ്.ഇന്ന് രാവിലെ ഏഴരയോടെ നാട്ടുകാരാണ് വെള്ളത്തിൽ പൊന്തിയ മൃതദേഹം കണ്ടത്.. മാനന്തവാടി പോലീസ് എസ് .ഐ രാജിത്തിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി ,അന്വേഷണം തുടങ്ങിയപ്പോഴാണ് പാലത്തിൽ തൂങ്ങി കിടക്കുന്ന കയർ പോലീസ് കണ്ടെത്തിയത്.കൂടുതൽ അന്വേഷണ നടപടികളിലാണ് മാനന്തവാടി പോലീസ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *