എം.എസ്.സി ഇലക്ട്രാണിക്സിന് റാങ്കുകൾ:അഭിമാനമായി നിമ്മിയും ആഷ്ലിയും
മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്സിറ്റി എംഎസ്സി ഇലട്രോണിക്സ് പരീക്ഷാഫലത്തില്‍ രണ്ട് ,മൂന്ന് റാങ്കുകള്‍ മാനന്തവാടി ഗവ.കോളേജിന്. രണ്ടാം റാങ്ക് എ.ജെ നിമ്മിയും, മൂന്നാം റാങ്ക് ആഷ്ലി ജോസഫുംകരസ്ഥമാക്കി. 2021 ല്‍ കോളേജില്‍ ആരംഭിച്ച എംഎസ്സി ഇലട്രോണിക്സ് പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥികളാണിവര്‍. ഇലക്ട്രോണിക്സ് ഡിപ്പാര്ട്ട്മെന്റ്നടത്തിയ പ്ലേസ്മെന്ഡ് ഡ്രൈവിലൂടെ ഈ ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ മുന്‍നിര ഐ.ടി, ഇലക്ട്രോണിക്സ് കമ്പനികളില്‍ അവസാന വര്‍ഷം തന്നെ ജോലിയില്‍ പ്രവേശിച്ചിരുന്നു. ബിഎസ്സി ഇലക്ട്രോണിക്സ്, ഫിസിക്സ് വിഷയങ്ങള്‍ പഠിച്ചവര്ക്ക്ഈ കോഴ്സില്‍ ചേരാവുന്നതാണ്. കണ്ണൂര്‍ യൂണിവേഴ്സിറ്റി പിജിഏകജാലക പ്രവേശനം ജൂലൈ 10 വരെ ഉണ്ട്.
Leave a Reply