

പനമരം : കഴിഞ്ഞ മാസം മൂന്നിന് പനമരം മൊട്ടക്കുന്ന് കോളനിയിൽ ,ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുനിതയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .
ഭർത്താവ് സുരേഷിനെ മാനാന്തവാടി ഡി.വൈ.എസ്.പി. ചന്ദ്രനാണ് അറസ്റ്റ് ചെയ്തത്. മൊട്ടക്കുന്ന് കോളനിയിലെ കൊച്ചിയുടെ മകളായ മുപ്പത്തിനാല് കാരിയായ സുനിതയെ മദ്യപിച്ച് ബോധരഹിതയായി കെട്ടി തൂക്കിയതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. വീട്ടിനുള്ളിലെ ജനലഴിയില്‍ സുനിത തൂങ്ങിയതായാണ് രണ്ടാം ഭര്‍ത്താവ് സുരേഷ് പറയുന്നത്. പോലീസ് എത്തുമ്പോഴേക്കും മൃതദേഹം ജനലഴിയില്‍ നിന്നും വേര്‍പെടുത്തി നിലത്തു കിടത്തിയ അവസ്ഥയിലായിരുന്നു. സുരേഷും, സുനിതയുമായി നിരന്തരം കുടുംബവഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്.



Leave a Reply