October 12, 2026

ജില്ലയിലെ ആരോഗ്യമേഖല തുരുമ്പെടുത്ത യന്ത്രം പോലെ: ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

0
IMG-20220709-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: വയനാട്ടിൽ ആരോഗ്യ മേഖല കുത്തഴിഞ്ഞിരിക്കുകയാണന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ. എ നിയമ സഭയിൽ കുറ്റപ്പെടുത്തി. മെഡിക്കൽ കോളജ് എന്നത് പേര് മാത്രമാണ്. ഒരു  ജനറൽ ആശുപത്രിയിലെ സംവിധാനങ്ങൾ ഇവിടെയില്ല. ഫോറൻസിക് പോസ്റ്റ് മാർട്ടത്തിന് പോലും ചുരമിറങ്ങണം. ജനങ്ങൾ അടിസ്ഥാനപരമായി എത്തുന്ന കമ്യൂണിറ്റി ഹെൽത്ത് സെൻ്ററുളിൽ പോലും ജീവനക്കാരും മരുന്നുമില്ല. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കേണ്ട ആരോഗ്യമേഖല തുരുമ്പെടുത്ത യന്ത്രം പോലെയായിയെന്നും എം.എൽ.എ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അടുത്ത കാലത്തായി ചികൽസ ലഭിക്കാതെ മരിച്ചവരുടെ പേര് എടുത്ത് പറഞ്ഞാണ് ആരോഗ്യമേഖലയിലെ അനാസ്ഥ ചൂണ്ടി കാട്ടിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *