

പുൽപ്പള്ളി : പുൽപ്പള്ളി പോലീസ് സ്റ്റേഷൻ വളപ്പിലെ കാറ്റാടി മരം കടപുഴകി വീണ് പോലീസ് ക്വാർട്ടേഴ്സിന് കേട്പാട് സംഭവിച്ചു. സ്റ്റേഷൻ വളപ്പിലെ സുരക്ഷാഭിത്തിയും
തകർന്നു. രാവിലെ 10.30 ഓടെയാണ് കൂറ്റൻ മരം കടപുഴകി വീണത്. മരത്തിന്റെ ചുവട് ദ്രവിച്ച നിലയി ലായിരുന്നു. എസ് ഐ മാരിൽ ഒരാൾ താമസിക്കുന്ന ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിലാണ് മരം വീണത്. ക്വാർട്ടേഴ്സിന്റെ മുകൾ ഭാഗം തകർന്നിട്ടുണ്ട്. ബത്തേരി യിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി മരം മുറിച്ച് നീക്കി. സ്റ്റേഷൻ വളപ്പിൽ അപകടഭീഷണി ഉയർത്തി നിര വധി മരങ്ങൾ ഇനിയുമുണ്ട്. അവ മുറിച്ച് നീക്കാൻ നടപടി ഉണ്ടായിട്ടില്ല.



Leave a Reply