April 26, 2024

കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം 24 ന്: സ്വാഗത സംഘം രൂപീകരിച്ചു

0
Img 20220714 Wa00352.jpg
അമ്പലവയൽ: കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം ജൂലൈ 24 ന് ഞായറാഴ്ച അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. 17 യൂണിറ്റുകളിൽ നിന്നുമായി 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. അമ്പലവയൽ ഇ എം സ് മന്ദിരത്തിൽ ചേർന്ന രൂപീകരണ യോഗം കർഷക സംഘം മീനങ്ങാടി ഏരിയ സെക്രട്ടറി ടി ടി സ്കറിയ ഉദ്‌ഘാടനം ചെയ്തു. എൻ കെ ജോർജ്ജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം യു പൈലിക്കുഞ്ഞ്, എൻ സി കുര്യാക്കോസ്, എ രാജൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: അഡ്വ: സുധീഷ് കെ ജി (ചെയർമാൻ), എം യു പൈലിക്കുഞ്ഞ് (കൺവീനർ), പ്രദീപൻ എടക്കൽ, എ മുഹമ്മദാലി (വൈസ് ചെയർമാൻമാർ), എൻ കെ ജോർജ്ജ് മാസ്റ്റർ, പി യു കുര്യാക്കോസ് (ജോയിന്റ് കൺവീനർമാർ), മൂസ, സരുൺ മാണി (സബ് കമ്മിറ്റി കൺവീനർമാർ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *