April 20, 2024

മേപ്പാടിയിലെ ഷിജുവിൻ്റെ ആത്മഹത്യ കൊള്ള പലിശക്കാരൻ്റെ ഭീഷണിമൂലമെന്ന് സുഹൃത്തുക്കൾ

0
Img 20220717 Wa00072.jpg

മേപ്പാടി : മേപ്പാടിയിലെ വ്യാപാ രിയായിരുന്ന  ഷിജു ആത്മഹത്യ  ചെയ്തത് കൊള്ള പലിശക്കാരൻ്റെ ഭീഷണി മൂലമാണ് എന്ന് സുഹൃത്തുക്കളുടെ  ഫേസ് ബുക്ക് പോസ്റ്റ്. 45 സുഹൃത്തുക്കൾ ടാഗ് ചെയ്ത പോസ്റ്റിൽ പോലീസ് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യം. 
എഫ്. ബി. പോസ്റ്റിൻ്റെ പൂർണ്ണരൂപം .
ഷിജു പോയി, ഷിജുവിനെ അറിയുന്നവർ ആരും അങ്ങനെ ഷിജു ജീവിതത്തെ ഭയന്ന് ഓടും എന്നു കരുതുന്നവർ അല്ല. ഞെട്ടലോടെയാണ് മേപ്പാടി ആ വാർത്ത ശ്രവിക്കുന്നത്. ഒരു പ്രഭാതത്തിൽ ഷിജു തന്റെ ഭാരങ്ങൾ ഒക്കെ ഒരു കയറിൽ കുരുക്കി വച്ചുകൊണ്ട് ഏവരെയും കണ്ണീരണിയിച്ചു കൊണ്ട് യാത്ര പറഞ്ഞു.
താനായി ഉണ്ടാക്കിയതും മറ്റുള്ളവർ തന്റെ തലയിൽ വച്ചു തന്ന ബാധ്യതയുമൊക്കെ ശിരസ്സിലേറ്റി പൊലിഞ്ഞ പ്രിയപ്പെട്ടവൻ ആണ് അവൻ.
അങ്ങനെ ചുമ്മാ വിസ്‌മൃതിയിക്ക് ഊളിയിട്ടു പോവേണ്ട മരണമല്ല അവന്റേത്. ഇതിവിടെ പറഞ്ഞില്ലെങ്കിൽ പിന്നെ എവിടെ എപ്പോൾ പറയാനാണ്?
മേപ്പാടിയിലെ കൊള്ളപ്പലിശ ബ്ലേഡ് കാരന്റെ കടുത്ത സമ്മർദ്ധവും ഉപദ്രവുമല്ലേ അവനെ അങ്ങനെ ചെയ്യിച്ചത്? ആരും എഴുതുകയോ പറയുകയോ ചെയ്യില്ല എന്നറിയാം പക്ഷേ പറയാതിരിക്കാൻ കഴിയില്ല. ഷിജുവിനെ കടം വാങ്ങിയ പൈസ ചോദിച്ചു കൊണ്ടു ഭീഷണി പ്പെടുത്തുന്ന സി സി ടിവി . ഫൂടേജ് ആണ് ആ കാണുന്നത്. അകത്തേയ്ക്ക് പോയ ഷിജു വിന്റെ ബാക്കി രംഗങ്ങൾ കൂടി പോലീസ് അന്വേഷിച്ചു പുറത്തു കൊണ്ടു വരണം.
മേപ്പാടിയിൽ കൊള്ളപ്പലിശക്കാർ കുറേ കാലങ്ങളായി അങ്ങനെ ചിത്രത്തിൽ ഇല്ലായിരുന്നു. കോവിഡ് നു ശേഷം ഉണ്ടായ പ്രതിസന്ധി മുതലെടുത്തു അവർ തോട്ടം തൊഴിലാളി മേഖലയിലും, ചെറു പട്ടണങ്ങളിലും വേരുറപ്പിച്ചതിന്റെ നേർക്കാഴ്ചയാണ് മുകളിൽ കാണുന്നത്.
സമൂഹത്തിൽ നിന്നും മനുഷ്യപ്പറ്റില്ലാത്ത ഇത്തരം അധമ വർഗ്ഗങ്ങളെ തുടച്ചു നീക്കേണ്ടത് അത്യാവശ്യമാണ്. സമൂഹം കൃത്യമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും.
കടകൾ വാടകയ്ക്ക് നൽകുന്ന മുതലാളിമാർ ഒരു കാര്യം മനസ്സിലാക്കണം അടച്ചിടപ്പെട്ട കാലത്തു പണം കായ്ക്കുന്ന വൃക്ഷങ്ങൾ ആരുടേയും വീട്ടു മുറ്റത്തു ഇല്ലായിരുന്നു എന്നത്.
ഒരല്പം മനുഷ്യത്വം അതാണു നിങ്ങളുടെ ഭാഗത്തു നിന്നും ഷിജുമാർ പ്രതീക്ഷിക്കുന്നത് കൊല്ലരുത് ഇനിയും, ആരെയും……..
നിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു പ്രിയപ്പെട്ടവനേ….. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *