October 13, 2026

ഹോമിയോ ആശുപത്രികളുടെ സേവനം കൂടുതൽ ജനങ്ങളിലെത്തിക്കും

0
IMG-20220717-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: വെള്ളമുണ്ട പഞ്ചായത്തിൽ ഹോമിയോ ആശുപത്രികളുടെ സേവനം കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി ക്യാമ്പുകളും, ബോധവൽക്കരണങ്ങളും സംഘടിപ്പിക്കുവാൻ പഞ്ചായത്തിലെ ഹോമിയോ ആശുപത്രി തല എച്ച് . എം. സി. മെമ്പർമാരുടെയും, പഞ്ചായത്തു ഭരണ സമിതി അംഗങ്ങളുടെയും യോഗം തീരുമാനിച്ചു. പ്രസിഡന്റ് സുധി രാധകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. വളരെ ഫലപ്രതമായ മരുന്നുകൾ ഹോമിയോ ആശുപത്രികളിൽ ലഭ്യമായിട്ടും രോഗികൾ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല. ഇതിനു ജനങ്ങളിൽ ബോധ വൽക്കരണം നടത്താൻ യോഗം തീരുമാനിച്ചു.ഗ്രാമ പഞ്ചായത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ, മെമ്പർമാരായ അസീസ്, കെ. കെ.അബ്ദുള്ള,അമ്മദ് കൊടുവേരി, കെ.നിസാർ, കെ. കെ. സി. മൈമൂന, രാധ, സ്മിത, രമേശൻ,എച്. എം. സി. മെമ്പർമാരായ ഉസ്മാൻ പള്ളിയാൽ, കെ. സി.കെ. നജ്മുദീൻ, സി. മമ്മുഹാജി,അസീസ്, മെഡിക്കൽ ഓഫീസർ മനു, ഡോക്ടർ മാരായ സിജോ,വിനീത, ലത, സരിത,തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *