March 29, 2024

മഴ പ്രഹരം : ഭാഗികമായി തകർന്നത് 107 വീടുകൾ 1.26 കോടിയുടെ നഷ്ടം

0
Img 20220716 Wa00552.jpg

 കല്‍പ്പറ്റ: കാലവര്‍ഷ പ്രഹരത്തിൽ ,വയനാടിന് കനത്ത ആഘാതം. ജില്ലയില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 112 വീടുകള്‍ക്ക് ആകെ 1.26 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ 190.03 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. 3167 പേര്‍ക്കായി 24,36,86000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ഇ.ബിക്ക് 40.1 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 375 പോസ്റ്റുകള്‍, 3 ട്രാന്‍സ്‌ഫോര്‍മറുകള്‍, 30 കിലോമീറ്റര്‍ ലൈന്‍ എന്നിവക്ക് നാശം സംഭവിച്ചെന്ന് ജില്ലാ ഭരണ കൂടം വ്യക്തമാക്കുന്നു.
ക്യാമ്പുകൾ ദിനം പ്രതി കൂടി വരുന്നു.
24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി താലൂക്ക്തലത്തില്‍ ചാര്‍ജ്ജ് ഓഫീസര്‍മാർ വലിയ ജാഗ്രതയിലാണ്.
 പൊലീസും കൃഷി വകുപ്പും എല്ലാ പഞ്ചായത്തുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
ജില്ലയില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങളും, അവശ്യഘട്ടങ്ങളില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാമ്പുകളായി ഉപയോഗിക്കാവുന്ന ഇടങ്ങളും ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തിയിട്ടുണ്ട്.
 വെള്ളപൊക്ക-ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളെ ഏറെ കുറെ മാറ്റിപ്പാര്‍പ്പിച്ചു . അപകടഭീഷണിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍/ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ഉത്തരവ് നല്‍കി. 31.08.2022 വരെയുള്ള കാലയളവില്‍ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറി പ്രവര്‍ത്തിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.
മഴ ശമനമില്ലാതെ തുടരുന്നതിനാൽ അതീവ
ജാഗ്രതയിലും സൂക്ഷ്മ നിരീക്ഷണത്തിലുമാണ് ജില്ലാ ഭരണകൂടം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *