July 17, 2026

ഷിജുവിൻ്റെ ആത്മഹത്യ: കുടുംബം പോലീസിന് പരാതി നൽകി

0
IMG-20220717-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : ബേക്കറി ഉടമയായ ഷിജു കടയിൽ ആത്മഹത്യ  ചെയ്യാൻ ഉണ്ടായ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷിജുവിൻ്റെ കുടുംബം ,മേപ്പാടി പോലീസിന് പരാതി നൽകി. 
ഷിജു മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് സമീപത്തെ സ്റ്റുഡിയോ ഉടമയായ ബ്ലേഡുകാരന്‍ ബേക്കറിയില്‍ എത്തി ബഹളമുണ്ടാക്കിയെന്നും കയ്യേറ്റം ചെയ്തെന്നും കുടുംബം പറയുന്നു. ദൃശ്യങ്ങള്‍ സഹിതമാണ് മേപ്പാടി പൊലീസിന് കുടുംബം പരാതി നല്‍കിയത്.
 ഷിജുവിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മും ഡി.വൈ.എഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ചെറിയ മക്കളും , ഇനി അച്ഛനില്ലാതെ വളരേണ്ടത്. ലക്ഷങ്ങളുടെ കടബാധ്യത എങ്ങനെ വീട്ടുമെന്ന് ഭാര്യ രമ്യയ്ക്കും അറിയില്ല.
ബ്ലേഡ് മാഫിയയുടെ ഭീഷണിയിലാണ് ഷിജു ആത്മഹത്യ  ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *