November 2, 2026

വിദ്യാർത്ഥി യാത്ര വിഷയം : കെ.എസ്.യു ട്രാൻസ്‌പോർട് ഓഫീസർക്ക് നിവേദനം നൽകി

0
IMG_20220721_181851.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കെഎസ്ആർടിസി പ്രൈവറ്റ് ബസ്സുകളിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികൾ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിച്ച് ഉടനടി നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. കെഎസ്ആർടിസി ബസ്സിലെ പാസ് നൽകാത്തതുമായി ബന്ധപ്പെട്ട വിഷയവും വന്യമൃഗശല്യവും മറ്റു വാഹന സൗകര്യവും ഇല്ലാത്ത വയനാട് പോലുള്ള ഒരു ജില്ലയിൽ വിദ്യാർത്ഥികൾ വീടുകളിൽ സമയത്ത് എത്തുന്നതുമായി നേരിടുന്ന യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്നും മറ്റ് നിരവധി ആവിശ്യങ്ങളും ഉന്നയിച്ചുകൊണ്ട് ജില്ലാ റോഡ് ട്രാൻസ്പോർട്ട് ഓഫീസർക്ക് കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ഗൗതം ഗോകുൽദാസിന്റെയും,കൽപ്പറ്റ നിയോജകമണ്ഡലം ഉപാധ്യക്ഷൻ മുബാരിഷ് ആയ്യാറിന്റെയും നേതൃത്വത്തിൽ നിവേദനം നൽകുകയും കൂടി കാഴ്ച നടത്തുകയും ചെയ്തു.കലക്ടറേറ്റിൽ നടന്ന വിദ്യാർത്ഥി യാത്ര മീറ്റിങ്ങിൽ പ്രസ്തുത വിഷയങ്ങൾക്ക് എത്രയും പെട്ടെന്ന് തന്നെ പരിഹാരം കാണുമെന്നും ട്രാൻസ്‌പോർട് ഓഫീസർ ഉറപ്പു നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *