April 19, 2024

ഗോവിന്ദൻ പാറ, വെള്ളക്കെട്ട് , ഇടിഞ്ഞാകൊല്ലി ആദിവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
Img 20220724 Wa00152.jpg

മേപ്പാടി : ഓരോ മഴ വരുമ്പോഴും ഭീതിയിൽ കഴിഞ്ഞിരുന്ന മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഗോവിന്ദൻപാറ, വെള്ളക്കെട്ട്, ഇടിഞ്ഞാകൊല്ലി പട്ടികവർഗ കോളനികളിലെ പുനര ധിവാസപ്രവർത്തനങ്ങൾക്ക് തുടക്കമായി.
മേപ്പാടി ഗ്രാമപഞ്ചായത്ത്‌ മുൻകൈ എടുത്താണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.. കൽപ്പറ്റ നിയോജക .
മണ്ഡലം എം. ൽ. എ. ടി. സിദ്ദിഖ് ഗോവിന്ദൻപാറ കോളനിയിൽ നേരിട്ടെത്തി അവിടുത്തെ സാഹചര്യങ്ങൾ മനസിലാക്കി പുരാധിവാസം ഉടൻ നടപ്പിലാക്കണമെന്ന് സർക്കാരിന്റെയും പട്ടിക വർഗ്ഗ വകൂപ്പിന്റെയും ശ്രദ്ധയിൽപെടുത്തിയിരുന്നു.
മഴകൂടിയ സാഹചര്യത്തിൽ ഗോവിന്ദൻപാറയിൽ താമസിക്കുന്നവരെ പഞ്ചായത്തും 
തൃക്കൈപ്പറ്റ വില്ലേജ് അധികൃതരും ചേർന്ന് തൃക്കൈപ്പറ്റ സ്കൂളിലെ
ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.. ക്യാമ്പ് അവസാനിച്ചപ്പോൾ കോളനിവാസികൾ ഇവരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും തുടർന്ന് അന്നുതന്നെ ക്യാമ്പിൽ വെച്ച് മേപ്പാടി പഞ്ചായത്തും, റവന്യൂ വകൂപ്പും ട്രൈബൽ വകൂ പ്പും സംയുക്ത യോഗം ചേർന്ന് പുനരധിവാസം വേഗത്തിലാക്കാനും നാല് മാസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനും തീരുമാനമെടുക്കുകയും ചെയ്തു.ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തൃക്കൈപ്പെറ്റ വില്ലേജിലെ അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ്‌ ഓമന രമേശ്‌, സ്ഥിരംസമിതി അദ്ധ്യക്ഷൻ രാജൂ ഹെജമാടി,വൈസ് പ്രസിഡന്റ്‌ റംല ഹംസ, വാർഡ് മെമ്പർ രാധാമണി, ഡെപ്യൂട്ടി കളക്ടർ ദേവകി, പ്രൊജക്റ്റ്‌ ഓഫീസർ സന്തോഷ്‌ കുമാർ,തഹസീൽദാർ ടോമിച്ചൻ ആന്റണി,വില്ലേജ് ഓഫീസർ ഉഷ, ടി. ഇ. ഒ. ജംഷീദ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *