April 20, 2024

മതിയായ നഷ്ടപരിഹാരം നൽകണം: കർഷക കോൺഗ്രസ്

0
Img 20220722 Wa00653.jpg
മാനന്തവാടി :  തവിഞ്ഞാലിലും മാനന്തവാടിയിലും പന്നികൾക്ക് രോഗബാധ ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെടുന്ന പന്നികളുടെ നഷ്ടപരിഹാരം കാലതാമസം ഇല്ലാതെ കർഷകർക്ക് നൽകണം.ചുരുങ്ങിയ കാലം കൊണ്ട് കോടിക്കണക്കിന് രൂപയുടെ പന്നികൾ ആണ് കർഷകർക്ക് നഷ്ടമായത്.    ജീവന ഉപാധിയായി തങ്ങളുടെ സമ്പാദ്യമായി കരുതിയിരുന്നത് മുഴുവനും നഷ്ടമാകുമ്പോൾ അവരെ സഹായിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പും സർക്കാരും അടിയന്തരമായി ഇടപെട്ടുകൊണ്ട് മുന്നോട്ടു വരണം. ബാങ്ക് വായ്പകൾ എടുത്ത് കൃഷി നടത്തിയ പന്നി കർഷകരുടെ കടങ്ങൾ എഴുതി തള്ളുന്നതിന് ബന്ധപ്പെട്ടവർ തയ്യാറാവണം,ഇതുമൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് അവരെ സഹായിക്കുന്നതിന് പുനർ വായ്പ അനുവദിക്കണം, രോഗബാധ തടയുന്നതിന് വേണ്ടി അന്യസംസ്ഥാനങ്ങളിൽ നിന്നും പന്നിയും പന്നിമാംസവും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കണം, കൂട്ടത്തോടെ കൊന്നൊടുക്കുന്നവയിൽ ഗർഭിണികളായ പന്നികൾക്ക് നഷ്ടപരിഹാരം മാനദണ്ഡം കണക്കാക്കാതെ കർഷകർക്ക് നൽകുന്നതിന് തയ്യാറാവണം, പന്നിഫാമുകളിലേക്ക് ആവശ്യമായ തീറ്റ സാധനങ്ങൾ എത്തിക്കുന്നതിന് ഉള്ള നിയന്ത്രണം എടുത്തു കളയണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം ബെന്നി ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോൺസൺ ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ഇ ജെ ഷാജി, മനോജ് വെള്ളമുണ്ട, റീന ജോർജ്, ആന്റണി വെള്ളാകുഴി, ഗിരിജ സുധാകരൻ, എം ടി ജോസഫ്, കെ വി ബാബു, റോയി മുണ്ടാടാൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *