April 26, 2024

ഓഗസ്റ്റ് ഒമ്പത് ക്വിറ്റ് ഇന്ത്യാ ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ജനതാദൾ( എസ് )ആചരിക്കും

0
Img 20220724 Wa00112.jpg
പുൽപ്പള്ളി : ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പതിന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുന്നതിന് ജനതാദൾ-എസ് വയനാടു ജില്ലാ കമ്മിറ്റി

 തീരുമാനിച്ചു. അന്നേദിവസം ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കും.
 കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയുടെ വില വർദ്ധിപ്പിച്ചതിനെതിരെ യും ക്ഷീര ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തുന്നതിന് എതിരെയും രാസവളങ്ങളുടെ വില ക്രമാതീതമായി വർദ്ധിപ്പിച്ചതിനെതിരെയും സംസ്ഥാനത്ത് കൊല്ലം, പാലക്കാട്, കണ്ണൂർ എന്നീ മൂന്നു മേഖലകളിലായി ആഗസ്റ്റ് 23, 26, 30 തീയതികളിൽ പ്രതിഷേധ കൺവെൻഷനുകൾ ചേരും. മൂന്ന്  കൺവൻഷനുകളും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട അദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട് , സുബൈർ കടന്നോളി , വി. പി വർക്കി, കെ വിശ്വൻ, ബി.രാധാകൃഷ്ണ പിള്ള , കെ . അസീസ്, ഫ്രാൻസീസ് പുന്നോലി, എൻ. കെ മുഹമ്മദ് കുട്ടി, ബേബി, രാജൻ ഒഴക്കോട്ടി , ബാബു മിനം കൊല്ലി , അന്നമ്മ പൗലോസ്, നിസ്സാർ പള്ളിമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *