April 26, 2024

ജീവിക്കണോ മരിക്കണോ എന്നാണ് ഞാൻ ആലോചിക്കുന്നത് :പന്നി കർഷകൻ എം. വി. വിൻസൻ്റ്

0
Img 20220728 Wa00422.jpg
റിപ്പോർട്ട്‌ : സി.ഡി. സുനീഷ്…..
മാ​ന​ന്ത​വാ​ടി : ആഫ്രിക്കൻ പന്നി പനിയുടെ ആഘാതത്തിൽ തകർന്നു പോയ മനസ്സുമായാണ് ,പന്നി കർഷകനായ എം.വി. വിൻസൻ്റ് ന്യൂസ് വയനാടിനോട് സംസാരിച്ചത്.
എല്ലാം കൃഷിയും നശിച്ചൊടുവിൽ 
ആറേക്കർ ഭൂമി പണയം വെച്ച് ,പന്നി കൃഷി തുടങ്ങിയ എം.വി.വിൻസൻ്റ് ,തൻ്റെ ഫാമിലെ 360 ഓളം പന്നികളെ കൊന്ന ആഘാതത്തിൽ നിന്നും ഇത് വരെ രക്ഷപ്പെട്ടിട്ടില്ല.
ഇനി ജീവിക്കണോ ,മരിക്കണോ എന്നാണ് എനിക്കാലോചിക്കാൻ ഉള്ളതെന്ന് വിൻസൻ്റ് പറഞ്ഞു. 
 ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് 360 പ​ന്നി​ക​ളെ ന​ഷ്ട​പ്പെ​ട്ട ത​വി​ഞ്ഞാ​ൽ ക​രി​മാ​നി കൊ​ള​ങ്ങോ​ടി​ലെ മു​ല്ല​പ്പ​റ​മ്പി​ൽ എം.​വി. വി​ൻ​സെ​ന്റി​ന് ല​ഭി​ക്കു​ക 18 ല​ക്ഷ​ത്തോ​ളം രൂ​പ​യെ​ന്ന് അധികാരികൾ നൽകുന്ന സൂചന .
ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യു​മാ​യാ​ണ് ഇ​വി​ടത്തെ പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത്. എ​ന്നാ​ൽ മാ​ന​ന്ത​വാ​ടി ക​ണി​യാ​ര​ത്തെ ജി​നിഷാ​ജി​ക്ക് ഈ ​ആ​നു​കൂ​ല്യം കി​ട്ടി​യേ​ക്കി​ല്ലെ​ന്നാ​ണ് കണക്കാക്കപ്പെടുന്നത്. 
 ദേ​ശീ​യ രോ​ഗ​നി​യ​ന്ത്ര​ണ ചട്ട പ്ര​കാ​രം ദ​യാ​വ​ധം ചെ​യ്ത പ​ന്നി​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കൂ എ​ന്ന​തി​നാ​ലാ​ണി​ത്. ഇ​വ​രു​ടെ ഫാ​മി​ലെ 43 പ​ന്നി​ക​ളാ​ണ് ച​ത്ത​ത്. ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി ജ​ന്തു​ജ​ന്യ​രോ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ പ​ന്നി​മാം​സം ന​ന്നാ​യി വേ​വി​ച്ച് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​ല്ലെ​ന്നും ജി​ല്ല എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ഡോ. ​നീ​തു ദി​വാ​ക​ർ പ​റ​യുന്നത് ,എങ്കിലും കർഷകരുടെ ആശങ്കയും 
ജനങ്ങളുടെ പരിഭ്രാന്തിയും തീരുന്നില്ല.
എട്ട് മാസം മുമ്പ് തലപ്പുഴ ഗ്രാമീൺ ബാങ്കിൽ നിന്നും 73 ലക്ഷം ലോണെടുത്താണ് വിൻസൻ്റ് പന്നി കൃഷി തുടങ്ങിയത്. 
പന്നി പനി രോഗം വന്നാൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിലോ ,പരമാവധി രണ്ട് ദിവസത്തിനകമോ പന്നി സ്വയം ചത്തു പോകുമെന്നാണ് വിദഗ്ദർ ഞങ്ങളോട് ക്ലാസ്സിൽ പറഞ്ഞിരുന്നത്. 
എന്നാൽ എൻ്റെ ഫാമിൽ പത്ത് ദിവസം ജീവിച്ച പന്നികളെയാണ് കൊന്നു കളഞ്ഞത്. 
നഷ്ടപരിഹാരത്തിൻ്റെ കാര്യം ആണെങ്കിൽ നൂറ് കിലോ പന്നിക്കാണ് പതിനയ്യായിരം രൂപ ലഭിക്കുക. ഇരുപത്തെട്ട് ശതമാനം പാഴായി കഴിഞ്ഞ് അധികം പന്നികൾക്കും ഈ തുക ലഭിക്കില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങിനെ വെച്ച് നോക്കുമ്പോൾ ഒരു പന്നിക്ക് പരമാവധി ലഭിക്കുക അയ്യായിരം രൂപയായിരിക്കും. 
കുട്ടി പന്നികളെ ഞാൻ വാങ്ങിയത് നാലായിരത്തി അഞ്ഞൂറ് രൂപക്കാണ് ,അതും എട്ട് മാസം മുമ്പ്. വണ്ടിക്കൂലിക്ക് പുറമെയാണിത്. 
പന്നി കർഷകരുടെ ജീവിതം കൂടുതൽ ദുസ്സഹമാകുന്ന സാഹചര്യമാണെന്നും 
നില നില്പ് അസാധ്യമാകുന്ന വിപൽ ഘട്ടത്തിലാണെന്നും 
അധികാരികളുടെ ഭാഗത്ത് നിന്നും കൂടുതൽ കർഷക സൗഹാർദ നിലപാട് പ്രതീക്ഷിക്കുന്നുവെന്നും വിൻസൻ്റ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *