

പാതിരിപ്പാലം : പാതിരിപ്പാലം പാലത്തിൽ രൂപപ്പെട്ട കുഴികൾ അടച്ചു. നിലവിൽ പൊളിഞ്ഞ ഭാഗങ്ങൾ കോൺക്രീറ്റ് കട്ടിംഗ് മെഷീനുപയോഗിച്ച് കട്ട് ചെയ്ത് മാറ്റിയാണ് കുഴികളടച്ചത്. എന്നാൽ പൊളിഞ്ഞ് കുഴികളായ ഭാഗം മാത്രം അറ്റകുറ്റപ്പണി നടത്തുകയും വിള്ളൽ വീണതും അടുത്ത ദിവസങ്ങളിലായി വീണ്ടും പൊളിയുമെന്ന് നാട്ടുകാർ ആരോപിക്കുന്ന ഭാഗങ്ങളിൽ പ്രവൃത്തി ചെയ്യാത്തതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് വീണ്ടും രംഗത്തെത്തി.
അപകടങ്ങൾക്കിടയാക്കും മുൻപ് കുഴികളടക്കുന്നതിനാണ് പ്രഥമ പരിഗണന എന്നും കരാറുകാരനുമായി സംസാരിച്ച് വേണ്ട ഇടപെടൽ നടത്തുമെന്നും പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ റെനി മാത്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറിയിച്ചു. ഇതോടെയാണ് പ്രവർത്തകർ പിരിഞ്ഞ് പോയത്. പ്രശ്നസാധ്യത കണക്കിലെടുത്ത് മീനങ്ങാടി പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.



Leave a Reply