IMG-20220729-WA00452.jpg

ശക്തമായ മഴയിലും കാറ്റിലും, മുൻസിഫ് മജിസ്ട്രേറ്റ് ക്വാട്ടേഴ്സിന് മുകളിൽ മര ശിഖരം വീണു: ആളപായമില്ല


AdAd

കൽപ്പറ്റ:ശക്തമായ മഴയിലും കാറ്റിലും കൽപ്പറ്റ മുൻസിഫ് മജിസ്ട്രേററ്റിൻ്റെ ക്വാട്ടേഴ്സിന് മുകളിൽ വീണ തേക്ക് ശിഖരം കൽപ്പറ്റ അഗ്നിശമന സേന മുറിച്ച് മാറ്റി.കൽപ്പറ്റ കോടതി കോമ്പൗണ്ടിലെ 
മുൻസിപ്പൽ മജിസ്ട്രേറ്റ്
വിവേകിൻ്റെ വീടിൻ്റെ മുകളിലേക്കാണ് മര ശിഖരം വീണത്.
ആളപായമില്ല.കൽപറ്റ അഗ്നിശമന നിലയം അസി: സ്റ്റേഷൻ ഓഫീസർ .. പി.ഒ വർഗ്ഗീസ്, അസി. സ്റ്റേഷൻ ഓഫീസർ (ജി ആർ ) കെ.സതീഷ്ബാബു എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ.ആർ രഞ്ജിത്ത്, ബേസിൽ സി ജോസ് , പി.കെ. മുകേഷ്, സുനിൽ ജോർജ് , – ഹോം ഗാർഡ്.കെ.ശിവദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.ശക്തമായ കാറ്റിൽ വൻ തേക്ക് ശിഖരം ക്യാട്ടേർസിന് മുകളിൽ പതിക്കുകയായിരുന്നു. കൂടുതൽ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.