October 3, 2022

തേക്ക് മരം വീണ് വീട് തകർന്നു

IMG-20220729-WA00482.jpg

മൂന്നാനക്കുഴി : ഇന്നലെ മഴയോടൊപ്പം വീശിയ ശക്തമായ കാറ്റിൽ തേക്ക് മരം കടപുഴകി വീണ് കൊല്ലംപറമ്പിൽ കുര്യന്റെ വീട് തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ഈ സമയത്ത് കൂര്യനും പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത ഭാര്യ തങ്കമ്മയും വീട്ടിലുണ്ടായിരുന്നു. വലിയ തേക്ക് മരം ഓട് വിരിച്ച വീടിന്റെ മേൽക്കൂരയിലേയ്ക്ക്‌ വീഴുകയായിരുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.