September 21, 2026

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

0
IMG-20220729-WA00492.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: അതിമാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. പെരുന്തട്ട മാണിക്കോത്ത് പറമ്പില്‍ മുഹമ്മദ് അഫ്സല്‍.എം പി (23) ആണ് 03.03 ഗ്രാം എം.ഡി.എം എയുമായി പിടിയിലായത്. വയനാട് ജില്ലാ ആന്റി നാര്‍കോട്ടിക് വിഭാഗവും കല്‍പ്പറ്റ പൊലീസും പെരുന്തട്ടയില്‍ നടത്തിയ സംയുക്ത റെയിഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. റെയ്ഡിന് കല്‍പറ്റ എസ്.ഐ അബ്ദുസ്സമദ് നേതൃത്വം നല്‍കി. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *