April 19, 2024

അറിവിലൂടെ ആരോഗ്യം പദ്ധതി ആരംഭിച്ചു

0
Img 20220730 Wa00472.jpg
 ബത്തേരി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ
വോളന്റീയേഴ്‌സും സംയുക്തമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന അറിവിലൂടെ ആരോഗ്യം പദ്ധതിയുടെ ജില്ലാതല ഉൽഘാടനം  ബത്തേരി എം എൽ എ ഐ സി. ബാലകൃഷ്ണൻ നിർവഹിച്ചു.ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആരോഗ്യദായകമായ ഭാവി ഉറപ്പാക്കാൻ ഉതകുന്ന തരത്തിലുള്ള വിവിധ പരിപാടികളെ കോർത്തിണക്കി കൊണ്ടാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആരോഗ്യ രംഗത്തെ ബോധവൽക്കരണ ക്ലാസ്സുകൾ, മെഡിക്കൽ ക്യാമ്പുകൾ, മെഡിക്കൽ ടൂറുകൾ എന്നിവയെല്ലാം ഡോക്ടർമാരുടെയും മെഡിക്കൽ രംഗത്തെ പരിചയ സമ്പന്നരുടെയും മേൽനോട്ടത്തിൽ ജില്ലയിലെ എല്ലാ വിഭാഗം വിദ്യാർത്ഥികളിലേക്കും എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിലെ ഐഡിയൽ സ്കൂളുമായി സഹകരിച്ച്കൊണ്ട് നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനവും പദ്ധതിയുടെ ലോഗോ പ്രകാശനവും എം എൽ എ നിർവഹിച്ചു.
ഐഡിയൽ സ്കൂൾ പ്രിൻസിപ്പൽ ഷമീർ ഗലാസി സ്വാഗതം ആശംസിച്ച ചടങ്ങിന് സ്കൂൾ മാനേജർ സമീർ സി കെ അധ്യക്ഷത വഹിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് ജനറൽ മാനേജറും ആരോഗ്യ സർവകലാശാല സേനറ്റ് മെമ്പറുമായ ഡോ. ഷാനവാസ്‌ പള്ളിയാൽ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വാസിഫ് മായൻ, നൗഷാദ് കെ എന്നിവർ സംസാരിച്ചു. ഐഡിയൽ സ്കൂൾ അക്കാദമിക് കോർഡിനേറ്റർ ശ്രുതി ബി നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *