March 28, 2024

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല മോണോ ആക്ട് മത്സരം സംഘടിപ്പിച്ചു

0
Img 20220730 Wa00462.jpg
കൽപ്പറ്റ: കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'ഓസം' ജില്ലാതല ടാലന്റ് ഷോ (മോണോ ആക്ട് മത്സരം) സംഘടിപ്പിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഡി.ഇ.ഐ.സി ഹാളില്‍ നടന്ന മത്സര പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന നിര്‍വഹിച്ചു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രേള്‍ നോഡല്‍ ഓഫീസര്‍ ഡോ. വി. അമ്പു അധ്യക്ഷത വഹിച്ചു.   
വയനാട് ജില്ലയിലെ ഐ.ടി.ഐ, പോളിടെക്‌നിക്ക്, ആര്‍ട്ട്‌സ് ആന്റ് സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികളായ മൂന്നു പേര്‍ക്ക് ആഗസ്റ്റ് 12 ന് നടക്കുന്ന അന്താരാഷ്ട്ര യുവജന ദിനചാരണത്തിന്റെ ജില്ലാതല പരിപാടിയില്‍ ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. അന്താരാഷ്ട്ര യുവജന ദിനത്തോടാനുബന്ധിച്ച് സംസ്ഥാന തലത്തില്‍ നടക്കുന്ന മെഗാ ഇവന്റില്‍ ടാലന്റ് ഷോയുടെ അന്തിമ വിജയികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും. യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി രോഗബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും എച്ച് ഐ വി രോഗപ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതുമാണ് ഈ ടാലന്റ് ഷോയുടെ ലക്ഷ്യം.ജില്ലാ മാസ് മീഡിയ ഓഫീസിര്‍ ഹംസ ഇസ്മാലി, എച്ച്.ഐ.വി, ടി.ബി കോര്‍ഡിനേറ്റര്‍ വി.ജെ. ജോണ്‍സണ്‍, എസ്.ടി.എസ് ശാന്തി, സുരക്ഷ പ്രോജക്റ്റ് ഓഫീസര്‍ ജിബിന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *