April 25, 2026

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG-20220731-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ മേലെ കാവറ്റ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് തോണിച്ചാൽ 13-ാം വാർഡിലെ കാവറ്റയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കുടിവെള്ള പദ്ധതിയാണിത്. കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശത്തെ 20ലധികം കുടുംബങ്ങൾക്ക് പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, എടവക ഗ്രാമ പഞ്ചായത്ത് അംഗം എം.കെ.ബാബുരാജ്, ഷീല കമലാസനൻ, നാരായണി, മുഹമ്മദ് ഫൈസൽ, എ.ഇ. സതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *