September 22, 2026

വനം വകുപ്പിന് നേരെ പ്രതിഷേധമിരമ്പി:ജനം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

0
GridArt_20220731_1050566652.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കഴിഞ്ഞ രണ്ടാഴ്ചയായി പുൽപ്പള്ളി പഞ്ചായത്തിലെ പാലം മൂല, ചേപ്പില , എരിയപ്പള്ളി പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവന് ഭീഷണിയായ കടുവയെ പിടികൂടുന്നതിൽ വനം വകുപ്പ് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചു പുൽപ്പള്ളിയിൽ നടന്ന ഫോറസ്റ്റ് സ്റ്റേഷൻ മാർച്ചിൽ നൂറു കണക്കിന് ജനങ്ങൾ പങ്കെടുത്തു. വനം വകുപ്പിന്റെ കടുവ തുരത്തൽ പരിപാടി വെറും പ്രഹസനമാണെന്നും കടുവയെ കൂടു വെച്ച് പിടികൂടാൻ നടപടി വേണമെന്നും ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ടി എസ് ദിലിപ്കുമാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് ഭീഷണിയായ കടുവയെ എത്രയും വേഗം കണ്ടെത്തി പിടി കൂടണമെന്ന് പ്രതിപക്ഷാംഗം അനിൽ സി കുമാറും ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, , എം.ടി. കരുണാകരൻ, ജോഷി ചാരുവേലിൽ, ബാബു കണ്ടത്തിൻ കര, ജോമറ്റ് , ടി ജെ. ചാക്കോച്ചൻ, മത്തായി ആതിര , വിജയൻ കുടിലിൽ തുടങ്ങി നിരവധി പേർ പ്രതിഷേധ റാലിയിൽ പങ്കെടുത്ത് . ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം വനം വകുപ്പിന്റെ ഭാഗത്തു നിന്നു ഉണ്ടായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഭാരവഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *