April 30, 2026

മത്സരപരീക്ഷാ പരിശീലനം നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ, ആഭിമുഖ്യത്തില്‍ എല്‍.ഡി.സി/ഓഫീസ് അറ്റന്‍ഡന്റ്   പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി  നടത്തുന്ന  ഓണ്‍ലൈന്‍ മത്സര പരീക്ഷാ പരിശീലനത്തിന്റെ ആദ്യ ബാച്ച്  ഉദ്ഘാടനം  കോഴിക്കോട് പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഡിവിഷണല്‍  എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍  വയനാട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ഡി.എസ്. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. രണ്ടാം ബാച്ച് ഡിസംബര്‍ മാസം രണ്ടാം വാരം ആരംഭിക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ ആലിക്കോയ, ടി.അബ്ദുള്‍ റഷീദ്, ജൂനിയര്‍ സൂപ്രണ്ട് ബിജു അഗസ്റ്റിന്‍, ജൂനിയര്‍  എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ജെ. അനുമോദ്, ടി. നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *