August 13, 2026

സി.എച്ച് പ്രതിഭാ ക്വിസ്സ് – 2020- 21 സംസ്ഥാന ജേതാവിനെ ആദരിച്ചു

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ



കല്‍പ്പറ്റ::ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി കെ എസ്  റ്റി  യു സംസ്ഥാന തലത്തില്‍ നടത്തിയ സി എച്ച് മുഹമ്മദ് കോയ ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വയനാടിന്റെ അഭിമാനമായ എസ്  കെ എം ജെ ഹൈസ് കുളിലെ ആദിനാഥ് സരിനെ യും സംസ്ഥാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അനിഷ് കെ.കെ ജി.എച്ച് എസ് എസ് ആനപ്പാറയെയും കെ എസ്  റ്റി യു സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം വടു കുണ്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലീം ലീഗ് പ്രസിഡണ്ട് പി.പി എ കരീം സാഹിബ് ഉപഹാരം നല്‍കി ആദരിച്ചു ജില്ലാ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി സാഹിബ് സര്‍ട്ടിഫിക്കറ്റ് വിതരണവും സംസ്ഥാന കെ എസ് റ്റി യു സെക്രട്ടറി കല്ലൂര്‍ മുഹമ്മദലി ക്വാഷ് അവാര്‍ഡും നല്‍കി കേരളത്തിലെ മുന്‍ മുഖ്യ മന്ത്രിയും ഉപമുഖ്യമന്ത്രിയും, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ സി എച്ച്‌ന്റെ പാവന സ്മരണ പുതുക്കുന്ന തിന് കെ എസ് റ്റി യു ഒന്ന് മുതല്‍ പത്ത് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന സി എച്ച് മുഹമ്മദ് കോയ ക്വിസ്സ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്വയനാട് ജില്ലയാണ്. സംസ്ഥാന ജില്ലാ നേതാക്കളായ പി  പി മുഹമ്മദ്, കെ.എം അബു ദുള്ള, നിസാര്‍ കമ്പ, എം .മുഹമ്മദലി, മജീദ്       കാടേങ്ങള്‍ ,എ അബ്ദുള്‍ റസാഖ് എന്നിവര്‍ സംസാരിച്ചു.  കെ എസ് റ്റി യു  സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് വയനാട് കെ എസ് റ്റി യു ജില്ലാ
പ്രസിഡണ്ട്  കെ അബ്ദുള്‍ കരീംസ്വാഗതവും സി.എച്ച് പ്രതിഭ ക്വിസ്സ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി കെഎം.ഷഹീദ് നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news