September 8, 2026

കാപ്പംകൊല്ലിയിൽ വീണ്ടും കാട്ടാന ഭീതി വിട്ടൊഴിയാതെ പ്രദേശവാസികൾ

0
IMG-20180204-WA0212
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി :കാപ്പംകൊല്ലിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയും കാട്ടാന ഇറങ്ങി വൻ നാശനഷ്ടം വരുത്തി.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയ ആനക്കൂട്ടം തെങ്ങ് .വാഴ .
കാപ്പി തുടങ്ങി വിവിധ കാർഷിക വിളക കാണ് നശിപ്പിച്ചത്.ആനക്കൂട്ടം വൈദ്യതി ലൈനിന് മുകളിലൂടെ തെങ്ങ് മറിച്ചിട്ടതോടെ പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം തടസപെട്ടു. പത്രോസ് . കെ ടി ജോസ് .ജോസഫ് എന്നിവരുടെ കാർഷിക വിളകളാണ് കൂടുതലും നശിച്ചത് .കെ ടി .ജോസിന്റെ 600 ഓളം വാഴകളാണ് പൂർണ്ണമായും നശിച്ചത് നേരം പുലരുവോളം ആന കൂട്ടം ജനവാസ കേന്ദ്രത്തിൽ നിലയുറപ്പിച്ചു രണ്ട് കുട്ടിയാനകൾ അടക്കം ആറ് ആന കളടങ്ങുന്ന കൂട്ടമാണ് ഭീതി പരത്തിയത് ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രവേശത്ത് ആന ഇറങ്ങുന്നത് .ഒരാഴ്ച്ച മുൻപ് പുഴമൂല ക്ഷേത്രത്തിന് സമീപം ഇറങ്ങിയ ആനക്കൂട്ടം മുന്നൂറോളം നേന്ത്രവാഴകൾ നശിപ്പിച്ചിരുന്നു .കാപ്പി ക്കാട് .ആനക്കാട് കുന്നംബറ്റ എന്നിവിടങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത് ചെമ്പ്രമലയിൽ നിന്നും ഇറങ്ങുന്ന ആനക്കൂട്ടം പകൽ സമയങ്ങളിൽ പ്രദേശത്തെ വലിയ തോട്ടങ്ങളിൽ തങ്ങി നേരം ഇരുട്ടുന്നതോടെ കൃഷി ഇടത്തിലേക്ക് ഇറങ്ങുകയാണ് വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കാത്തതാണ് പ്രശ്നമാകുന്നത്. വന്യമൃഗശല്യത്തിനെതിരെ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് നാട്ടുക്കാർ പ്രക്ഷോഭം ആരംഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *