April 28, 2026

വയനാട് ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്: 69 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ

. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (27.1.21) 241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 69 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22509 ആയി. 18701 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 139 മരണം. നിലവില്‍ 3669 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2887 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി സ്വദേശികള്‍ 49, സുല്‍ത്താന്‍ ബത്തേരി 42, പനമരം 22, മീനങ്ങാടി 17, എടവക-13, പൂതാടി 11, മുട്ടില്‍ 10, അമ്പലവയല്‍, കല്‍പ്പറ്റ, വെള്ളമുണ്ട  9  പേര്‍ വീതം, തവിഞ്ഞാല്‍ 8, നൂല്‍പ്പുഴ 6, കണിയാമ്പറ്റ, മേപ്പാടി, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, മൂപ്പൈനാട്, നെന്മേനി 4 പേര്‍ വീതം, പുല്‍പള്ളി 3, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 2 പേര്‍ വീതം, കോട്ടത്തറ, പൊഴുതന, തിരുനെല്ലി, വൈത്തിരി 1 വീതം എന്നിങ്ങനെയാണ്് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

69  പേര്‍ക്ക്  രോഗമുക്തി
മാനന്തവാടി സ്വദേശികള്‍ 7, സുല്‍ത്താന്‍ ബത്തേരി, പുല്‍പള്ളി 4 പേര്‍ വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ, പൊഴുതന, നെന്മേനി, മേപ്പാടി, പനമരം 2 വീതം, തരിയോട്, പൂതാടി, വെങ്ങപ്പള്ളി, വെള്ളമുണ്ട, വൈത്തിരി, എടവക, തവിഞ്ഞാല്‍ 1 വീതം, ഒരു തമിഴ്‌നാട് സ്വദേശി,വീടുകളില്‍ ചികിത്സയിലുള്ള 34 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *