October 6, 2026

ജിവിഎച്ച്എസ്എസ് നവതി ഉദ്ഘാടനം: വിളംബരറാലി നടത്തി

0
rally
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുണ്ടേരി ജിവിഎച്ച്എസ്  നവതി ഉദ്ഘാടനം വിളംബരം ചെയ്ത്  നഗരത്തില്‍ റാലി നടത്തി. ഉച്ചകഴിഞ്ഞ് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച റാലി സ്‌കൂളില്‍ സമാപിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍,അയല്‍ക്കൂട്ടം അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു.  പ്രിന്‍സിപ്പല്‍  അനില്‍കുമാര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ബി.ജയകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ എ.ഡി. തോമസ്, പിടിഎ പ്രസിഡന്റ് സി.എന്‍. ചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ എന്നിവര്‍ നേതൃത്യം നല്‍കി.  ഒരു വര്‍ഷം നീളുന്ന നവതി ആഘോഷത്തിന്റെ ഉദ്ഘാടനം ഇന്നു   ഉച്ചകഴിഞ്ഞു എം ഐ ഷാനവാസ് എം പിയാണ് ഉദ്ഘാടനം ചെയ്യുന്നത്.  

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *