August 6, 2026

കേരളത്തിലെ സംരംഭങ്ങള്‍ക്ക് സാങ്കേതിക വിദ്യ സ്വയത്തമാക്കാന്‍ 10 ലക്ഷം രൂപ സഹായം

0
IMG_20211101_113944.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

തിരുവനന്തപുരം:മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സംരംഭങ്ങള്‍ക്ക് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപനത്തിന്റെ ഉത്പാദനവും വിപണനവും മെച്ചപ്പെടുത്താന്‍ 10 ലക്ഷം രൂപ വരെ സംരംഭക സഹായ പദ്ധതി പ്രകാരം വ്യവസായ വകുപ്പ് സബ്‌സിഡി നല്‍കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം ഈ സാങ്കേതിക വിദ്യ സ്വന്തമാക്കല്‍. പദ്ധതി പ്രകാരം പുതിയ സാങ്കേതിക വിദ്യയുടെ ചെലവിന്റെ 10 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുന്നു. 
സാങ്കേതിക വിദ്യ വാങ്ങാനുള്ള തുക, അതിനോടനുബന്ധിച്ച് വേണ്ടിവരുന്ന യന്ത്രസാമഗ്രികളുടെ തുക എന്നിവയുടെ മൊത്തം ചെലവിന്റെ 10 ശതമാനമാണ് അധിക സബ്‌സിഡിയായി ലഭിക്കുക. ഈ പദ്ധതി സംരംഭകര്‍ക്ക് മികച്ച പ്രയോജനം നല്‍കുന്നു.
 ഈ പദ്ധതിയുടെ വിശദമായ മാര്‍ഗ്ഗരേഖയും പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ഉള്ള വിവരങ്ങളും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ  
എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിശദാംശങ്ങള്‍ നേരിട്ട് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
വ്യവസായ വകുപ്പിന്റെ ജില്ലാ ഉദ്യോഗസ്ഥരുടെയും ഈ പദ്ധതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ഓഫീസിലെയും ഫോണ്‍ നമ്പര്‍ മുകളില്‍ സൂചിപ്പിച്ച വെബ്സൈറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ താലൂക്ക് വ്യവസായ ഓഫീസുകളിലുള്ള ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുമായും ബന്ധപ്പെടാവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *