August 5, 2026

ശ്രേയസ് നിയമബോധവത്കരണ ശില്പശാല നടത്തി

0
IMG_20211101_162016.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കേരളപിറവിദിനത്തിൽ ശ്രേയസ് വയനാടിന്റെ നേതൃത്വത്തിൽ ബത്തേരിയിൽ നിയമബോധവത്കരണ ശില്പശാല നടത്തി .ബത്തേരി താലൂക് ലീഗൽ സർവീസ് കേന്ദ്രവുമായി സഹകരിച്ചാണ് ശില്പശാല നടത്തിയത് .കേന്ദ്ര ലീഗൽ സർവീസ് സംസ്ഥാന ലീഗൽ സർവീസ് കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പൊതുജങ്ങൾക്കായി നടത്തുന്ന നിയമബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ത്രീധന നിരോധന നിയമത്തെ കുറിച്ചുള്ള ക്ലാസുകൾ ആണ് നടത്തിയത് .ശില്പശാല ബത്തേരി കോടതി സബ് ജഡ്ജ് അനീറ്റ  ജോസഫ് ഉദ്ഘാദനം ചെയ്തു .ശ്രേയസ് പ്രസിഡന്റ് മോൺ .സെബാസ്റ്റ്യൻ കീപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു .ശ്രേയസ് ഡയറക്ടർ അഡ്വ.ഫാ .ബെന്നി ഇടയത്ത് ,.വത്സ ജോസ് , ബിനി തോമസ് എന്നിവർ സംസാരിച്ചു .അഡ്വ.മരിയ നിയമോപദേശ ക്ലാസ് നൽകി .ഈ ചടങ്ങിൽ ബാഡ്മിന്റൺ താരം കുമാരി.നീനു മരിയ തോമസ് ,സീ കേരളം സരിഗമപ സിങ്ങർ കുമാരി.അനവദ്യ എന്നീ കുട്ടികളെ ആദരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *