പച്ചക്കറി താങ്ങുവില കോൺഗ്രസ് സമരം അപഹാസ്യം-പേര്യ സർവ്വീസ് സഹകര ബാങ്ക് ഭരണ സമിതി

പച്ചക്കറി താങ്ങുവില കോൺഗ്രസ് സമരം അപഹാസ്യമെന്ന് പേര്യ സർവ്വീസ് സഹകര ബാങ്ക് ഭരണ സമിതി. കോൺഗ്രസ് ഭരിക്കുന്ന തവിഞ്ഞാൽ പഞ്ചായത്ത് ഭരണ സമിതിയാണ് താങ്ങുവില കാര്യത്തിൽ കർഷകരെ കബളിപ്പിക്കുന്നതെന്നും ഭരണ സമിതി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പ്ലാൻ ഫണ്ടിൽപ്പെടുത്തി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയാണ് താങ്ങുവില പദ്ധതി നടപ്പാക്കേണ്ടത്. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണ സമിതി ഒരു കാര്യവും ചെയ്യാതെ കോൺഗ്രസ് ബാങ്കിനു മുൻപിൽ സമരം നടത്തിയത് അപഹാസ്യവും രാഷ്ട്രീയ നാടകവുമാണ്. ഇത്തരം പദ്ധതി നടപ്പിലാക്കുന്ന സാഹചര്യത്തിൽ ബാങ്ക് ഭരണ സമിതി കർഷകരുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നു ഇകാര്യത്തിൽ ബാങ്കിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നിരിക്കെ കോൺഗ്രസ് രാഷ്ടീയ പ്രേരിത സമരമാണ് ബാങ്കിനു മുൻപിൽ നടത്തുന്നതെന്ന് ഭരണ സമിതി വ്യക്തമാക്കി. വാർത്താ സമ്മേളനത്തി ബാങ്ക് പ്രസിഡന്റ് സി.ടി. പ്രേംജിത്ത്, ഡയറക്ടർ ഇ.എം.പിയൂസ്, സെക്രട്ടറി കെ.ജെ.ജോബിഷ് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply