May 4, 2024

അവർണ്ണരുടെ ഉന്നതിക്ക് വേണ്ടി പ്രയത്നിച്ച സാംസ്കാരിക നായകനായിരുന്നു വയലാർ: ടി. സിദ്ദീഖ് എം.എൽ.എ

0
Img 20211101 160313.jpg

കൽപ്പറ്റ: 
 സവർണ്ണ കുടുംബത്തിലെ അംഗമായിരുന്നിട്ടും അവർണ്ണരുടേയും പ്രയാസമനുഭവിക്കുന്നവരുടേയും ഉന്നതിക്കു വേണ്ടി തൂലിക ചലിപ്പിച്ച സാംസ്കാരിക നായകനായിരുന്നു വയലാർ രാമവർമ്മയെന്ന് എം.എൽ.എ. അഡ്വ: ടി. സിദ്ധീഖ് പറഞ്ഞു.
  സിംഗേഴ്സ് ഗ്രൂപ്പ്,വയനാട് ജില്ലാ കമ്മിറ്റിയുടെ പഞ്ചമി ചന്ദ്രിക-എന്ന പേരിൽ സംഘടിപ്പിച്ച വയലാർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
അദ്ദേഹത്തിൻ്റെ ഏഴുത്തുകൾ മാനവികതയുടെ ഐക്യപ്പെടലിന് ഒരു പാട് സഹായകരമായിട്ടുണ്ടെന്നും സമകാലിക സാംസ്കാരിക കേരളം വയലാറിൻ്റെ ചിന്തകൾ സജീവ ചർച്ചയ്ക്ക് പാത്രമാ ക്കേണ്ടതുണ്ടെന്നും എം.എൽ.എ. പറഞ്ഞു. 
ജില്ല പ്രസിഡൻ്റ് ഹരീഷ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി സലാം കൽപ്പറ്റ സ്വാഗതം പറഞ്ഞു. രക്ഷാധികാരിയും വൈത്തിരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ. ഒ. ദേവസ്യ ,വൈസ് പ്രസിഡൻ്റ് ജയൻ കോണിക്ക .കെ , ട്രഷറർ എം. എസ്. വിനോദ്, ജോ: സെക്രട്ടറി , എസ്. സെൽവരാജ്, എം.വിക്രം ആനന്ദ്, പി കെ വിജയൻ, വി.ജി നിഷാദ്, പി. വേലായുധൻ, ആർ. ഗോപാലകൃഷ്ണൻ, എം ഗിരീഷ് വൈത്തിരി എന്നിവർ പ്രസംഗിച്ചു വയലാറിൻ്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും, മികച്ച വിജയം നേടിയ വിദ്യാർത്ഥികളേ ആദരിക്കലും നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *