July 17, 2026

ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 18.68

0
IMG_20211117_170648.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ –  വയനാട് ജില്ലയില്‍ ഇന്ന്  330 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 183 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.68 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129865 ആയി. 126600 പേര്‍ രോഗമുക്തരായി. നിലവില്‍ 2335 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2189 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 951 പേര്‍ ഉള്‍പ്പെടെ ആകെ 13758 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് 1595 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
തവിഞ്ഞാല്‍ 35 , പനമരം 32 , അമ്പലവയല്‍ 31 ,മാനന്തവാടി 20, മീനങ്ങാടി , വൈത്തിരി 19 വീതം , മുട്ടില്‍ 17, പൂതാടി 16 , കല്‍പ്പറ്റ 15, പൊഴുതന, ബത്തേരി , വെള്ളമുണ്ട 14 വീതം , നെന്മേനി 13 , മേപ്പാടി 11 , എടവക, കണിയാമ്പറ്റ 9 വീതം, കോട്ടത്തറ 7, മുള്ളന്‍കൊല്ലി , മൂപ്പൈനാട്, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി , തൊണ്ടര്‍നാട് , വെങ്ങപ്പള്ളി 5 വീതം, നൂല്‍പ്പുഴ 4 , തിരുനെല്ലി ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *