നിയമ പരിഷ്ക്കരണ കമ്മീഷൻ ശുപാർശയെ യാക്കോബായ സഭാ മലബാർ ഭദ്രാസന യോഗം സ്വാഗതം ചെയ്തു.
കൽപ്പറ്റ: ഭൂരിപക്ഷം അടിസ്ഥാനമാക്കി പള്ളികളിലെഅധികാരം സംരക്ഷിക്കാൻ നിയമം നിർമിക്കണമെന്ന നിയമ പരിഷ്ക്കരണ കമ്മീഷൻ ശുപാർശയെ യാക്കോബായ സഭാ മലബാർ ഭദ്രാസന യോഗം സ്വാഗതം ചെയ്തു. നിയമനിർമാണത്തിലൂടെ സഭാ തർക്കത്തിന് ശ്വാശത പരിഹാരം ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി. യാക്കോബായ സുറിയാനി സഭ മെത്രപ്പോലിത്തൻ ട്രസ്റ്റി ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരംപുഴയിൽ, ഫാ.ബാബു നീറ്റിങ്കര, ഫാ.ജോർജ് കൗങ്ങുമ്പിള്ളി, ജോൺസൺ കോഴാലിൽ പ്രസംഗിച്ചു.





Leave a Reply