‘ആസാദി കാ അമൃത് മഹോത്സവ്’ ക്യാമ്പയിൻ സംഘടിപ്പിച്ചു
മീനങ്ങാടി:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മീനങ്ങാടി ഓഫീസിൽ സംഘടിപ്പിച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു, എഫ്.സി.ഐ കോഴിക്കോട് ഡിവിഷണൽ മാനേജർ നിതിൻ ഗാർഗ് അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മീനങ്ങാടി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് കെ.ഇ വിനയൻ, വയനാട് ജില്ലാ സപ്ലൈ ഓഫീസർ പി.എ സജീവ്, മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി വര്ഗീസ്, തൊഴിലാളി പ്രധിനിധി ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply