“നമ്മുടെ മക്കൾ”; പടച്ചിക്കുന്ന് കോളനിയിൽ മാനന്തവാടി ജനമൈത്രി പോലീസ് ബോധവൽക്കരണം ക്ലാസ്സ് നടത്തി
മാനന്തവാടി: കോളനികളിലെ കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈഗിംക അതിക്രമങ്ങൾക്കെതിരെയും, ലഹരി വസ്തുക്കൾക്കെതിരെയും “നമ്മുടെ മക്കൾ'' എന്ന പേരിൽ ആറാട്ട്ത്തറ 23-)o ഡിവിഷൻ പടച്ചിക്കുന്ന് കോളനിയിൽ മാനന്തവാടി ജനമൈത്രി പോലീസ് ബോധവൽക്കരണം ക്ലാസ്സ് നടത്തി. ഡിവിഷൻ കൗൺസിലർ മാർഗരറ്റ് തോമസിൻ്റെ അധ്യക്ഷതയിൽ സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ കരിം ഉദ്ഘാടനം ചെയ്തു.എ.എസ്.ഐ. മെർവിൻ, ഫാമിലി കൗൺസിലർ അഖില എന്നിവർ ബോധവത്ക്കരണ ക്ലാസ്സെടുത്തു. ഷൈല ജോസ്, ഗ്രേയ്സി കെ.കെ, ഷിജി സാബു, സുമി എസ് എന്നിവർ നേതൃത്വം നൽകി.





Leave a Reply