September 4, 2026

എഞ്ചിനീയറിംഗ് കോളേജിൽ തെരുവ് നായശല്യം രൂക്ഷം; ആക്രമണം പതിവാകുന്നു

0
IMG_20211126_134303.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: വയനാട് എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. വിദ്യാർത്ഥികളും ജീവനക്കാരും ഭീതിയോടെയാണ് കോളേജ് ക്യാമ്പസിൽ നടന്നു പോകുന്നത്. നായ ആക്രമണവും പതിവാകുന്നു. കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റ് പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോളേജ് കെട്ടിടത്തിനുള്ളിൽ സ്വൈര്യ വിഹാരം നടത്തുന്ന നായകൾ സാമഗ്രികളും നശിപ്പിക്കുന്നുണ്ട്. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ പരിസരത്ത് നായശല്യം വലിയ ഭീതി സൃഷ്ടിക്കുന്നു. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് നായ ശല്യം പരിഹരിക്കാൻ വേണ്ട നടപടികൾ ഉണ്ടാകുന്നില്ല എന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *