May 18, 2024

പ്രകൃതി കൃഷി: കരടിപ്പാറയിൽ എഫ്.ഐ.ജി.രൂപീകരിച്ചു

0
Img 20211126 134631.jpg
അമ്പലവയൽ:ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നെന്മേനി ഗ്രാമ പഞ്ചായത്തിൽ പ്രകൃതി കൃഷിയിലേക്ക് ഇറങ്ങുന്ന കർഷർ ചേർന്ന് കർഷക താൽപര്യ സംഘം ( എഫ് – ഐ.ജി. ) രൂപീകരിച്ചു.
കരടിപ്പാറയിൽ നടന്ന 
യോഗത്തിന്റെ ഉദ്ഘാടനം കൃഷി ഓഫീസർ അനുപമ കൃഷ്ണൻ നിർവഹിച്ചു.ജൈവ കൂട്ടുകളുടെ തയ്യാറാക്കലിനെപ്പറ്റി ഗ്രൂപ്പ് കൺവീനർ സി.കെ ബാലകൃഷ്ണൻ വിശദീകരിച്ചു ക്ളാസ്സുകൾ നയിച്ചു. മിത്ര ജീവാണുക്കൾ സമൃദ്ധമായ ബീജാമൃതം, ജീവാമൃതം, ഘന ജീവാമൃതം, നീമാസ്ത്രം എന്നിവ നിർമിച്ചു മിതമായ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുവാൻ വിപണനം നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. നിലവിൽ ജീവാമൃതം, ബീജാമൃതം എന്നിവ വിൽപനക്കായി ഒരുങ്ങി കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനവും അമിത രാസ പദാർതഥങ്ങളുടെ ഉപയോഗം മൂലം മണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കർഷകരുടെ ഇത്തരം ഇടപെടലുകൾ വളരെ അധികം മാതൃകാപരമാണ്. കേരള കൃഷി വകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതി അഥവാ സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായാണ് പ്രകൃതികൃഷിക്ക് ആവശ്യമായ ഉൽപാദനോപാധികൾ നിർമിക്കുന്ന എഫ്.ഐ.ജി രൂപികരിച്ചിട്ടുള്ളത്. ആവശ്യമായ ജൈവ കൂട്ടുകൾക്ക് ബന്ധപ്പെടുക: സി.കെ ബാലകൃഷ്ണൻ, കരടിപ്പാറ- 9447385301
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *