May 18, 2026

വേൾഡ് മലയാളി കൗൺസിൽ വയനാട് യൂണിറ്റ് രൂപീകരണം നടന്നു

0
IMG_20220403_103514.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി:
വേൾഡ് മലയാളി കൗൺസിൽ വയനാട് യൂണിറ്റ് രൂപീകരണ കൺവൻഷൻ അച്ചൂര് ഹാരിസൺ  പ്ലാന്റെഴ്സ്   ബംഗ്ലാവിൽ വെച്ച് നടന്നു. മലയാളികൾക്കിടയിൽ അതിരുകളില്ലാത്ത മാനവീകതയുടെ നന്മകൾ  ഉയർത്തിപ്പിടിച്ച് ജീവകാരുണ്യ രംഗത്ത് അംഗങ്ങളെ സക്രിയമാക്കുന്നതിന് ആവശ്യമായ പദ്ധതികൾക്ക് രൂപം നൽകുവാൻ കൺവൻഷൻ തീരുമാനിച്ചു.
ഡബ്ല്യു.എം.സി ഇന്ത്യ റീജിയൻ സിക്രട്ടറി ഡോ: അജിൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർപേഴ്സൺ ഡോ: കെ.ജി.വിജയലക്ഷ്മി കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ഡബ്ല്യു.എം.സി ഗ്ലോബൽ പ്രസിഡണ്ട് ഗോപാലപിള്ള (ടെക്സാസ്) മുഖ്യ പ്രഭാഷണം നടത്തി.കേരള കൗൺസിൽ സിക്രട്ടറി കെ.പി കൃഷ്ണകുമാർ, കേരള നോർത്ത് പ്രവിൻസ് ചെയർമാൻ സി.കെ സുബൈർ, സൗത്ത് പ്ര വിൻസ് വുമൺ ഫോറം പ്രസിഡണ്ട് ഏലിയാമ്മ ജോർജ്ജ്, അഡ്വ: എ.ജെ.ആൻറണി, ഫാ. ബെന്നി എടയത്തിൽ, ഗഫൂർ വെണ്ണിയോട്, എൻ.പി.ഗീത തുടങ്ങിയവർ പ്രസംഗിച്ചു.
വയനാട് യുണിറ്റ് ഭാരവാഹികളായി ഫാ.ബെന്നി എടയത്ത് (ചെയർമാൻ)
അഡ്വ: എ.ജെ ആൻ്റണി (പ്രസിഡണ്ട്)
മൂസ്സ കൽപറ്റ, അബ്ദുൾ റഹിമാൻ ഇളങ്ങോളി (വൈ: പ്രസിഡണ്ടുമാർ)
ഗഫൂർ വെണ്ണിയോട് ( ജനറൽ സിക്രട്ടറി)
രാജീവ് മേനോൻ (ജോ: സിക്രട്ടറി)
സൈഫുള്ള വൈത്തിരി (ട്രഷറർ)
എന്നിവരേയും വുമൺസ് ഫോറം പ്രസിഡണ്ടായി ആഭ രമേശിനേയും തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *