April 19, 2024

ഉത്സവകാലത്തു കൽപ്പറ്റയിൽ ജൈവ കലവറ തുറന്ന് കർഷക കൂട്ടായ്മകൾ

0
Newswayanad Copy53.jpg
                          
 
കൽപ്പറ്റ: വിഷു- ഈസ്റ്റർ ഉത്സവകാലത്തു കൽപ്പറ്റയിൽ ജൈവ കാർഷിക -ഭക്ഷ്യ മേള ഒരുക്കാൻ കർഷക ഉത്പാദക സംഘടനകൾ കൈകോർക്കുന്നു. വയനാട്ടിലെ നാനാ പ്രദേശങ്ങളിൽ വ്യത്യസ്ത വിളകൾ കൃഷിചെയ്യുന്ന ജൈവ കർഷകരുടെ കൂട്ടായ്മകളായ വയനാട് അഗ്രി പ്രൊഡ്യൂസർ മാർക്കറ്റിംഗ് കമ്പനി, ലോഗ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി,  വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി എന്നിവർ ചേർന്ന് ഏപ്രിൽ 12-13 തീയതികളിൽ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ വയനാടിന്റ കാർഷിക വൈവിധ്യത്തിന്റെ കലവറ തുറക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാടിന്റെ അഭിമാനമായ സുഗന്ധ ദ്രവ്യങ്ങൾ, പരമ്പരാഗത അരികൾ, ജൈവ പച്ചക്കറികൾ, തേയില, ഗ്രീൻ ടീ മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവ ഉപഭോക്താക്കൾക്കു ഈ ഉത്സവകാലത്തു എത്തിക്കുകയാണ് ഈ കാർഷിക മേള.
 
കാലാവസ്ഥയും കമ്പോളവും വീണ്ടും വീണ്ടും കയ്യൊഴിയുന്ന വയനാടിന്റെ കർഷകർ  കൈകോർത്തു നാബാർഡിന്റെ സഹായത്തോടെ സൃഷ്‌ടിച്ച കർഷക ഉത്പാദക കമ്പനികൾ തങ്ങളുടെ  ജൈവ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനായി കൽപ്പറ്റയിൽ  വ്യാഴാഴ്ചകളിൽ 'വയനാട്ടു ചന്ത' എന്ന പേരിൽ ഒരു ആഴ്ച ചന്ത കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. കൽപ്പറ്റ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യ കോംപ്ലക്സിലാണ്  (പഴയ വിജയ പമ്പിന് എതിർ വശം) ഈ ആഴ്ച്ച ചന്ത നടക്കുന്നത്. കൽപ്പറ്റ നഗരവാസികൾക്കു കർഷകരുടെ കൈയിൽ നിന്ന് നേരിട്ട് ശുദ്ധവും പോഷക സമൃദ്ധവുമായ ജൈവ പഴം പച്ചക്കറികൾ,  നാടൻ അരികൾ, ഗ്രീൻ ടീ, മറ്റ് മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ എല്ലാ വ്യാഴാഴ്ചയും ഒരുക്കുന്ന ഈ നാട്ടുച്ചന്തയിൽ ലഭ്യമാകുന്നുണ്ട്. ഇത് വഴി കർഷകർക്ക്  സ്വന്തം വിളകൾക്ക് ന്യായമായ വിലയും ഉപഭോക്താക്കൾക്കു മിതമായ നിരക്കിൽ ശുദ്ധവും വൈവിധ്യ പൂർണവുമായ ഭക്ഷ്യ വസ്തുക്കളും ഉറപ്പാക്കുമെന്ന്   സംഘാടകർ പറഞ്ഞു.
 
 
 
 വയനാട് അഗ്രി മാർക്കറ്റിംഗ് പ്രൊഡ്യൂസർ കമ്പനി പ്രതിനിധി കെ.വി.ദിവാകരൻ, 
 ലോഗ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി പ്രതിനിധി ജിനു തോമസ്,
വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. ജോസ് സെബാസ്റ്റ്യൻ,
തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ.  രാജേഷ് കൃഷ്ണൻ 
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *