April 25, 2026

പാലിയേറ്റീവ് ഹ്രസ്വ ചിത്രം വൈറലാവുന്നു

0
IMG_20220407_195544.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സാന്ത്വനം ക്രിയേഷൻസിന്റെ ബാനറിൽ പാലിയേറ്റീവ് വളണ്ടിയേഴ്‌സ് ജില്ലാ കോ ഓർഡിനേഷൻ കമ്മറ്റി നിർമ്മിച്ച “ഒരുതണലാവുക” എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഏപ്രിൽ ഒന്നാം തിയതി കളക്ടറുടെ ചേമ്പറിൽ വച്ച് ജില്ലാ കളക്ടർ എ. ഗീത പ്രകാശനം നിർവഹിച്ച ചിത്രം ആയിരങ്ങളാണ് ഇതു വരെ കണ്ടത്. പാലിയേറ്റീവ് കെയറിന്റെ അടിസ്ഥാനഘടകമായ ഹോംകെയർ പ്രതിപാദിക്കുന്ന നാലരമിനിറ്റ് ദൈർഘ്യമുള്ള ഈ ദൃശ്യാവിഷ്കാരം മനസ്സിനെ പിടിച്ചുലയ്ക്കുന്നതാണ്. പാലിയേറ്റീവ് വളന്റിയേഴ്‌സ് കോഡിനേഷൻ കമ്മറ്റി ജില്ലാപ്രസിഡന്റ് അസൈനാർ പനമരം തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഇതിലെ വരികൾ വേലായുധൻ ചുണ്ടേലിന്റെതാണ്. പ്രശസ്ത ഗായകൻ രഞ്ജിത്ത് രാമചന്ദ്രൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രഗത്ഭ സംഗീത സംവിധായകൻ സലാം വീരോളിയും ക്യാമറചലിപ്പിച്ചിരിക്കുന്നത് നിഖിൻ ചന്ദ് & അശ്വിൻ അശോക് ടീം ആണ്. മേക്കപ്പ് ഷാനുബത്തേരിയും സാങ്കേതിക സഹായം രാജൻ ബത്തേരിയും നിർവഹിച്ചു പാലിയേറ്റീവ് വളണ്ടിയർമാർ വേഷമിട്ടിരിക്കുന്ന ഈ സംരംഭം ഇതിനകം ഒത്തിരി ആളുകളുടെ പ്രശംസപിടിച്ചു പറ്റിയിട്ടുണ്ട് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *