April 19, 2024

കാര്‍ഷിക സംസ്‌കൃതിയെ ഉണര്‍ത്തി വിത്തുത്സവം

0
Gridart 20220414 1735571452.jpg
മാനന്തവാടി : സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ്കരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് നടപ്പിലാക്കുന്ന കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായ വിത്തുത്സവം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തനത് കാര്‍ഷിക ഇനങ്ങളുടെ സംരക്ഷകരായ കര്‍ഷകരെ ആദരിക്കല്‍, സാമ്പത്തിക സഹായ പ്രഖ്യാപനം, വിത്ത് കൈ മാറ്റം, കാര്‍ഷിക ജൈവവൈവിധ്യ സെമിനാര്‍, തനത് വിത്തുകളുടെ പ്രദര്‍ശനം, എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. മാനന്തവാടി ടൗണ്‍ പള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷതവഹിച്ചു. 
 തനത് വിത്തിനങ്ങളുടെ സംരക്ഷക കര്‍ഷകരെ ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍ ആദരിച്ചു. വിത്ത് കൈമാറ്റത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ ഡോ.കെ.ടി ചന്ദ്രമോഹനന്‍ എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപിന് നല്‍കി നിര്‍വഹിച്ചു. വിത്തുത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക ജൈവവൈവിധ്യ സെമിനാറില്‍ കെ.എസ്.ബി.ബി വിഷയ വിദഗ്ധന്‍ പ്രൊഫ.സി.കെ പീതാംബരന്‍, ഡോ, ഷാജു സി.കെ എന്നിവര്‍ വിഷയാവതരണം നടത്തി. കേരള ജൈവൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ.വി ഗോവിന്ദന്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.ആര്‍ ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news