കല്‍പ്പറ്റ നഗരസഭ ഇഫ്താര്‍ സ്‌നേഹ സംഗമം നടത്തി

കൽപ്പറ്റ : കല്‍പ്പറ്റ നഗരസഭയുടെ ഇഫ്താര്‍ സ്‌നേഹ സംഗമം വിരുന്ന് വളരെ വിപുലമായ രീതിയില്‍ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക ഉദ്യോഗസ്ഥന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കല്‍പ്പറ്റ നഗരസഭയില്‍ വെച്ച് നടത്തപ്പെട്ടു. ചടങ്ങില്‍ പ്രമുഖ അന്തര്‍ദേശീയ പരിശീലകനും എഡ്യൂക്കേഷണല്‍ ആക്റ്റീവിസ്റ്റുമായ റാഷിദ് ഗസ്സാലിയുടെ റമദാന്‍ സന്ദേശവും ഉണ്ടായിരുന്നു. ചടങ്ങില്‍ അബൂസലീം (സിനിമ ആക്ടര്‍), സുനില്‍കുമാര്‍ ഡിവൈഎസ്പി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, പി കെ അബൂബക്കര്‍ ഐയുഎംഎല്‍, പി പി ആലി ഐ എന്‍ സി, സുഗതന്‍ സിപിഐഎം, ദിനേശന്‍ മാസ്റ്റര്‍ സി പി ഐ, സദാനന്ദന്‍ ബിജെപി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



Leave a Reply