March 29, 2024

വനംവകുപ്പിന്റെ മോട്ടോര്‍ മോഷ്ടിച്ചത് വനംവകുപ്പ് ഡ്രൈവര്‍

0
Img 20220415 064504.jpg
മാനന്തവാടി: വനം വകുപ്പിൻ്റെ വനംവകുപ്പിന്റെ മോട്ടോർ മോഷ്ടിച്ചത് വനം വകുപ്പ് ഡ്രൈവർ. സംഭവം പുറത്തായതോടെ ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.വനം വകുപ്പിൻ്റെ ഉ ടമസ്ഥതയിലുള്ള മോട്ടോര്‍ മോഷ്ടിച്ച് വിറ്റ വനം വകുപ്പ് ഡ്രൈവർ നോര്‍ത്ത് വയനാട് വനം ഡീവിഷനു കീഴില്‍ ജോലില്‍ ചെയ്യുന്ന വെള്ളമുണ്ട സ്വദേശി മണിമ കുഞ്ഞമ്മദിനെയാണ് ഡി.എഫ്.ഒ. ദര്‍ശന്‍ ഗത്താനി സസ്പെന്‍ഡ് ചെയ്തത്. മാനന്തവാടി സാമൂഹ്യവനവത്കണ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് മോട്ടോർ. വെള്ളം പമ്പുചെയ്യുന്ന 150 കിലോയാളം വരുന്ന മോട്ടോറാണിത്. മോഷണം പോയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരെയടക്കം സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ സജീവ അന്വേഷണത്തിലാണ് ഡ്രൈവറാണ് മോഷ്ടാവെന്ന് തെളിഞ്ഞത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *