April 18, 2024

കര്‍ഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനു പകരം കുടിയിറക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: ടി സിദ്ദിഖ് എംഎല്‍എ

0
Img 20220420 181100.jpg
 കല്‍പ്പറ്റ : ദുരന്തങ്ങളും രോഗങ്ങളും ദുരിതങ്ങളും കൊണ്ട് ലോണ്‍ അടയ്ക്കാനാവാതെ ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകരെയും തൊഴിലാളികളെയും സംരക്ഷിക്കേണ്ട ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതിനു പകരം അവരെ കുടിയിറക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നു അഡ്വ ടി സിദ്ദീഖ് എംഎല്‍എ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ-തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ പേര് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാറുകള്‍ തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്നത് പ്രതിഷേധാര്‍ഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോള്‍,ഡീസല്‍,പാചകവാതക,നിത്യോപയോഗ സാധനങ്ങളുടെ കുത്തനെയുള്ള വിലവര്‍ധനവിനും മോട്ടോര്‍ വാഹന ഫിറ്റ്‌നസ് ചാര്‍ജ് വര്‍ദ്ധനവിനും എതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മിനിമം വേതനം 700 രൂപയാക്കുക, വര്‍ദ്ധിപ്പിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും വര്‍ദ്ധിപ്പിക്കാത്ത തോട്ടം തൊഴിലാളികളുടെ കൂലി പുനര്‍നിര്‍ണയിക്കുക, ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ടായിരുന്നു ധര്‍ണ്ണാസമരം സംഘടിപ്പിച്ചത്. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. പികെ കുഞ്ഞുമൊയ്തീന്‍.എം എ ജോസഫ്,സി ജയപ്രസാദ്, ടി എ റെജി,ബി സുരേഷ് ബാബു, ഉമ്മര്‍കുണ്ടാട്ടില്‍, ശ്രീനിവാസന്‍ തോവരിമല കെ എം വര്‍ഗീസ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജോര്‍ജ് പട കൂട്ടില്‍, താരിഖ് കടവന്‍,കെ കെ രാജേന്ദ്രന്‍ നജീബ് പിണങ്ങോട്,ആര്‍ ഉണ്ണികൃഷ്ണന്‍, ഒ. ഭാസ്‌കരന്‍,കെ അജിത, സിജു പൗലോസ്,ജിനി തോമസ്,അരുണ്‍ ദേവ് ഹര്‍ഷല്‍ കോണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *