April 25, 2024

വിദ്യാർത്ഥികൾ ആത്മവിശ്വാസം ഉള്ളവരാകണം : സംഷാദ് മരക്കാർ

0
Gridart 20220428 1251048922.jpg
മാനന്തവാടി:  ബൈബിളിലെ സന്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള കഥകളും പാട്ടുകളുമെല്ലാം പഠിക്കുന്നതിൽ കൂടി വിദ്യാർത്ഥികൾ ആത്മവിശ്വാസമുള്ളവരാകണമെന്നും അങ്ങനെ സമൂഹത്തിന് മാതൃകയായിതീരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ പറഞ്ഞു. സുവർണ ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിലെ വെക്കേഷൻ ബൈബിൾ സ്കൂൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 27 മുതൽ മെയ് 1വരെ നടത്തപ്പെടുന്ന ജെ.എസ്.വി.ബി.എസിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ, പഠനയാത്ര, സ്നേഹവിരുന്ന് ,വിവിധ മത്സരങ്ങൾ എന്നിവ നടക്കും.ഉദ്ഘാടന ചടങ്ങിൽ വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. എൽദോ മനയത്ത് കൊടിയുയർത്തി. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, നോർത്ത് വയനാട് മാർക്കറ്റിംഗ് സെസൈറ്റി പ്രസിഡൻ്റ് ടി.എ.റെജി, മാനന്തവാടി നഗരസഭ കൗൺസിലർ സിനി ബാബു, ഭദ്രാസന കൗൺസിൽ അംഗങ്ങളായ വർഗീസ് മേച്ചേരി,
കെ. വി. കുര്യാക്കോസ്, ട്രസ്റ്റി ഷാജി മൂത്താശ്ശേരി, സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പിൽ, പി.ടി.എ പ്രസിഡൻ്റ് യാക്കോമ്പ് വലിയപറമ്പിൽ ,വി.ബി.എസ്. ഡയറക്ടർമാരായ അമൽ കുര്യൻ, ബെറ്റി ജെബി, പ്രധാനദ്ധ്യാപകൻ റിനിൽ മറ്റത്തിൽ, റോയി പഠിക്കാട്ട്, ജിസ ചാക്കോ, ഡോ.ബേസിൽ മാത്യു എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *