April 25, 2026

കൽപ്പറ്റ എസ്.ബി.ഐ. എ.ടി.എം.കൗണ്ടറിൽ തീപ്പിടുത്തം

0
IMG_20220429_092101.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണില്‍ ഗീതാസ് ടെക്സ്റ്റയില്‍സിന് എതിര്‍വശത്തുള്ള എസ്.ബി.ഐ. എ.ടി.എം.കൗണ്ടറിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു സംഭവം. എ.ടി.എം. കൗണ്ടറില്‍ പണം നിക്ഷേപിക്കാന്‍ വന്നവരാണ് അഗ്‌നിബാധ ആദ്യം കണ്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. കൗണ്ടറിനുള്ളില്‍ കംപ്യൂട്ടര്‍, സ്വിച്ച് ബോര്‍ഡ് എന്നിവയുള്ളിടത്താണ് തീപ്പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *