April 25, 2026

വനിതാ മാധ്യമ പുരസ്കാരം സുമി മധുവിന്

0
GridArt_20220430_1551013152.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഇന്ത്യൻ ട്രൂത്ത് ഏർപ്പെടുത്തിയ 2021 ലെ വനിതാ മാധ്യമ പ്രവർത്തകയ്ക്കുള്ള പുരസ്കാരം മലനാട് ചാനൽ സബ് എഡിറ്റർ സുമി മധുവിന്. കൊവിഡ് കാലത്തെ അതിജീവന സാമൂഹ്യ പ്രതിബദ്ധതാ റിപ്പോർട്ടുകളും അഭിമുഖങ്ങും പരിഗണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 
 കോവിഡിൽ ആശങ്കയല്ല അതിജീവനമാണ് പ്രധാനം എന്ന് ഓർമപ്പെടുത്തി നിരവധി അഭിമുഖങ്ങളും വാർത്താ ഇടപെടലുകളും നടത്തിയതിനാണ് സുമി മധുവിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 10,001 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം ജൂൺ മാസം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മികച്ച വാർത്താ അവതാരക എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലുകളാണ് സുമി മധു നടത്തിയിട്ടുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *