April 26, 2024

ഗിരിവർഗ്ഗ പോരാട്ട ചരിത്രങ്ങൾക്ക് വയനാട്ടിൽ മ്യൂസിയം വേണം: കുമ്മനം രാജശേഖരൻ

0
Gridart 20220430 1536555932.jpg
കൽപ്പറ്റ: അവഗണിക്കപ്പെടുന്ന ഗിരിവർഗ്ഗ പോരാട്ട ചരിത്രങ്ങൾ പുതു തലമുറക്ക് പഠിക്കാനായി കൽപ്പറ്റയിൽ മ്യൂസിയം സ്ഥാപിക്കണമെന്ന് മുൻ മിസ്സോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് മറ്റ് ഏത് ജില്ലയേക്കാൾ സംയുക്തമായും ദേശീയ വികാരങ്ങൾ ഉൾക്കൊണ്ടും നടന്നത് വയനാട് ജില്ലയിലാണ്. എന്നാൽ ആ പോരാട്ടാങ്ങൾക്ക് വേണ്ടത്ര അംഗീകാരം ചരിത്രകാരൻമാർ നൽകിയിട്ടില്ല. അതിനാൽ തന്നെ വയനാട്ടിലെ പോരാട്ട ചരിത്രങ്ങൾ പുതു തലമുറക്ക് മനസിലാക്കാൻ സാധിക്കുന്നില്ല. പഴശ്ശിരാജയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക പോരട്ടങ്ങളുടെ ഒരേടുമാത്രമാണ് പുറത്ത് അറിയാൻ സാധിക്കുന്നത്. രാമൻ നമ്പിയും എടച്ചന കുങ്കനും, തലച്ചിറ ചന്തുവും തുടങ്ങിയ കരുത്തരായ യോദ്ധാക്കൾ രക്തസാക്ഷിത്വം വരിച്ച പോരാട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടണം. രാമൻ നമ്പിയെ ഗളഛേദം നടത്തി കുടക് അതിർത്തി ചെക്ക് പോസ്റ്റിൽ ബന്ധിയായിരുന്ന മകന്റെ മുന്നിൽ പ്രദർശിപ്പ് ഭീകര താണ്ഡവം നടത്തുകയായിരുന്നു ബ്രിട്ടീഷുകാർ ചെയ്തത്. ഇത്തരം മഹത്തരമായ ചരിത്രങ്ങൾ പഠിച്ച് ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാൻ പഠന കൗൺസിൽ രൂപീകരിക്കാൻ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വയനാട്ടിലെ ഗോത്രവർഗ്ഗങ്ങളുടെ ആചര അനുഷ്ഠാനങ്ങളും പൈതൃകവും പഠന വിഷയമാക്കാൻ ട്രൈബൽ യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കണം. യുനസ്‌കോ പൈതൃകം പട്ടികയിൽ ഉൾപ്പെട്ട ആറൻമുളയുടെ സാംസ്‌കാരിക പൈത്രകം പോലും അവഗണിക്കപ്പെട്ടു. സാംസ്‌കാരിക തനിമയെ അവഗണിക്കാൻ ചരിത്രകാരൻമാർ ആസൂത്രിത ശ്രമങ്ങളാണ് കേരളത്തിൽ നടത്തിയത്. അതിന് ഉദാഹരണമാണ് മലബാർ മാപ്പിള കലാപം. നാടിന്റെ സാംസ്‌കാരിക തനിമ വീണ്ടെടുക്കുന്നതിനായി സംസ്ഥാന സർക്കാർ തയാറാകണം എന്നും അദ്ദേഹം കൂട്ടിചേർത്തു. സർവ്വകലാശാലകളിലെ ചരിത്ര മേധാവികൾ പോലും സ്വാതന്ത്രൃ സമര ഗിരിവർഗ്ഗ പോരാട്ടങ്ങളെ കുറിച്ച് ചോദിച്ചാൽ അറിയില്ലന്ന് പറയും. നമ്മുടെ വിദ്യാർത്ഥികൾ ഇത് പഠിക്കേണ്ടന്ന് അരോ മനപൂർവ്വം കൽപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തിൽ ബിജെപി ഉത്തര മേഖലാ ഉപാധ്യക്ഷൻ പി.ജി. ആനന്ദകുമാർ, ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *